728-pixel-x-90-2-learn
728-pixel-x-90
<< >>

പീഡിപ്പിച്ചതായി പരാതിപ്പെട്ട ആദിവാസി പെണ്‍കുട്ടികള്‍ക്ക് വധഭീഷണി

കോട്ടൂര്‍:വിനോദയാത്രയ്‌ക്കെന്ന് തെറ്റിദ്ധരിപ്പിച്ച് പാര്‍ട്ടി സമ്മേളനത്തിന് കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി നല്‍കിയ ആദിവാസി പെണ്‍കുട്ടികള്‍ക്ക് വധഭീഷണി.ഈ മാസം ഒമ്പതിന് കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയ കോട്ടൂര്‍ ആദിവാസി കോളനിയിലെ പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്.

യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയ ബസില്‍ വച്ച് പെണ്‍കുട്ടികളോടും മറ്റ് സ്ത്രീകളോടും അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.പോലീസില്‍ നല്‍കിയ പരാതി പ്രാദേശിക നേതാക്കള്‍ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു.എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് ചില പെണ്‍കുട്ടികളില്‍ നിന്നും മജിസ്‌ട്രേറ്റ് നേരിട്ട് മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഭീഷണിയുയര്‍ന്നിരിക്കുന്നത്.അപമാനിക്കപ്പെട്ടതിനൊപ്പം ഊരില്‍ സമാധാനത്തോടെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലായെന്ന് പരാതിക്കാര്‍ പറയുന്നു.

രണ്ട് ദിവസം മുമ്പാണ് ഇവരെ പ്രതികള്‍ നിര്‍ബന്ധിച്ച് ഡി വൈ എസ് പി ഓഫീസില്‍ കൊണ്ടുപോയി പരാതി പിന്‍വലിപ്പിച്ചത്.ഇതിനുള്ള അപേക്ഷ എഴുതിയതും ഒപ്പിട്ടതുമെല്ലാം പ്രതികള്‍ തന്നെയാണെന്നും ഇവര്‍ പറയുന്നു.ഇതേ തുടര്‍ന്ന് യോഗത്തിന് പോയ മറ്റ് പണ്‍കുട്ടികളെകൊണ്ട് പരാതി കൊടുപ്പിച്ചു.ഇതിലാണ് കോടതി നേരിട്ട് മൊഴി രേഖപ്പെടുത്തിയത്.

ഉപദ്രപിച്ചവര്‍ക്ക് ബസില്‍ വച്ച് മദ്യം വാങ്ങിക്കൊടുത്തതായി പരാതിയുണ്ട്.കോളനിയില്‍ നിന്നും 38 വനിതകളെയാണ് യോഗത്തിനായി കോട്ടയത്തെത്തിച്ചത്.

INDIANEWS24.COM KOTTOOR

Leave a Reply