728-pixel-x-90-2-learn
728-pixel-x-90
<< >>

പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ബെല്‍റ്റിനടി; സഹോദരിമാരെ സര്‍ക്കാര്‍ ആദരിക്കും

ഛണ്ഡീഗഢ്:ഹരിയാനയില്‍ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ കായികമായി നേരിട്ട സഹോദരിമാരെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ അറിയിച്ചു.വരുന്ന റിപ്പബ്ലിക് ദിനത്തിലാകും ആദരിക്കുക.

വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.റോത്തക്കില്‍ നിന്ന് സോനാപ്പേട്ടിലേക്കു പോകുകയായിരുന്ന ഹരിയാന റോഡവെയ്‌സിന്റെ ബസില്‍ സഞ്ചരിക്കുകയായിരുന്ന ആരതി കുമാര്‍(22),പൂജ(19) എന്നീ സഹോദരിമാര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.മറ്റ് യാത്രക്കാര്‍ നോക്കിയിരിക്കെ മൂന്ന് പേര്‍ ഇവരോട് മോശമായി പെരുമാറുകയും അശ്ലീല ചുവയുള്ള അംഗവിക്ഷേപങ്ങള്‍ കാട്ടുകയും ചെയ്തു.ഇതുകൂടാതെ പെണ്‍കുട്ടികളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി.ഒടുവില്‍ മൂവര്‍ സംഘവുമായുള്ള ചെറുത്തുനില്‍പ്പ് പോരെന്നുവന്നതോടെ സഹോദരിമാര്‍ ബെല്‍റ്റ് ഊരിക്കൊണ്ട് നേരിട്ടു.ബെല്‍റ്റിനടിയേറ്റ് വേദനയില്‍ ആക്രമികള്‍ പെണ്‍കുട്ടികളെ ബസില്‍ നിന്നും പുറത്തേക്ക് ചിവിട്ടിയിറക്കി.

പുരുഷന്‍മാരടക്കമുള്ള യാത്രക്കാര്‍ ഈ സമയം ബസില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഗര്‍ഭിണിയൊഴികെ ആരും പ്രതികരിച്ചില്ല.തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ഗര്‍ഭിണിയെത്തിയാണ് പെണ്‍കുട്ടികളെ പരിചരിച്ചതും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതും.പോലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താന്‍ കാര്യമായ ശ്രമം നടത്തിയില്ല. എന്നാല്‍ ബസ്സിനകത്ത് നടന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഗതി മാറി.മണിക്കൂറിനുള്ളില്‍ വീഡിയോ വൈറലായി.അതോടെ പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തു.

INDIANEWS24 HARYANA

Leave a Reply