728-pixel-x-90-2-learn
728-pixel-x-90
<< >>

പെണ്‍കുട്ടിയെയും അമ്മയെയും ബസിന് പുറത്തേക്കെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മോഗ (പഞ്ചാബ്):ഓടിക്കൊണ്ടിരുന്ന ബസില്‍ പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെയും അമ്മയെയും പുറത്തേക്കെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.ബസിലെ കണ്ടക്ടര്‍ക്കെതിരെയും സഹയാത്രികര്‍ക്കെതിരെയും പോലീസ് കേസെടുത്തു.സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു.

ഇന്നലെയാണ് പഞ്ചാബിലെ മോഗയില്‍ 14 വയസുകാരിയെയും അമ്മയെയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്.എതിര്‍ത്ത ഇരുവരെയും പുറത്തേക്കെറിയുകയായിരുന്നു.തലയ്ക്കു പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മ ചികില്‍സയിലാണ്.റോഡില്‍ വീണ പെണ്‍കുട്ടി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു.

പെണ്‍കുട്ടിയും അമ്മയും ഇളയസഹോദരനും ഇന്നലെ മോഗയില്‍ നിന്നു ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന്നതിനായി സ്വകാര്യബസില്‍ പോകുമ്പോഴാണു സംഭവം നടന്നത്. ബസിലെ ഒരു യാത്രക്കാരന്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയപ്പോള്‍ ഇവര്‍ ബസ് ജീവനക്കാരോടു പരാതിപ്പെട്ടു. എന്നാല്‍ ബസ് ജീവനക്കാര്‍ ഈ യാത്രക്കാരന് ഒപ്പം കൂടി പെണ്‍കുട്ടിയെയും അമ്മയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതു ചെറുത്തപ്പോള്‍ ബസില്‍ നിന്ന് ഇവരെ പുറത്തേക്കു വലിച്ചെറിയുകയായിരുന്നു.

INDIANEWS24.COM PUNJAB

Leave a Reply