728-pixel-x-90-2-learn
728-pixel-x-90
<< >>

പീഡനക്കേസില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ സ്ഥാനമുണ്ടാകില്ല

ഛണ്ഡീഗഢ്:പീഡനക്കാര്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ സഹോദരിമാരായ യുവതികളോട് അപമര്യാദയായി പെരുമാറിയ പ്രതികളില്‍ രണ്ട് പേര്‍ ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളായിരുന്നു.ഇവരുടെ നിയമന നടപടകളെല്ലാം റദ്ദ് ചെയ്തുകൊണ്ടാണ് സേനാവൃത്തം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഹരിയാനയിലെ റോത്തഖില്‍ നിന്നും സോനിപാറ്റിലേക്ക് സഞ്ചരിച്ച സഹോദരിമാരായ രണ്ട് പേരെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.ഇവരില്‍ കുല്‍ദീപ്,ദീപക് എന്നിവര്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഫിസിക്കല്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയിരുന്നവരാണ്.കേസില്‍പ്പെട്ട് അറസ്റ്റിലായി ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതികളുടെ തുടര്‍ന്നുള്ള നിയമനനടപടികള്‍ റദ്ദാക്കിയതായി ആര്‍മി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.

ബസില്‍ സഞ്ചരിക്കവെ യുവാക്കള്‍ അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയുള്ള അംഗവിക്ഷേപങ്ങള്‍ കാട്ടുകയും ശരീരത്തില്‍ സ്പര്‍ശിക്കാനും തുടങ്ങിയപ്പോള്‍ പൂജ കുമാര്‍, ആരതി എന്നിവര്‍ അതിശക്തമായി ചെറുത്തു നിന്നു.എന്നിട്ടും ഫലം കാണാതെ വന്നപ്പോള്‍ ബെല്‍റ്റ് ഊരി നേരിട്ടു.ബെല്‍റ്റിനടിയേറ്റ വേദനയില്‍ മൂന്ന് യുവാക്കളും ചേര്‍ന്ന് യുവതികളെ ബസ്സിന് പുറത്തേക്കു തള്ളി.ഈ ദൃശ്യങ്ങളെല്ലാം പ്രതികള്‍ അറിയാതെ വീഡിയോയില്‍ പകര്‍ത്തിയ ആള്‍ ഇന്റര്‍നെറ്റിലൂടെയും ടി വിയിലൂടെയും പ്രദര്‍ശിപ്പിച്ചു.സംഭവം വൈറലായതോടെ പോലീസ് പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.

പെണ്‍കുട്ടികളുടെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച ഹരിയാനയിലെ സര്‍ക്കാര്‍ വരുന്ന റിപ്പബ്ലിക്ക് ദിനത്തില്‍ ഇവരെ ആദരിക്കാന്‍ തീരുമാനിച്ചു.ഇതിനു പിന്നാലെയാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ സൈന്യത്തിന്റെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായിരിക്കുന്നത്.

INDIANEWS24 CHANDIGARH

Leave a Reply