728-pixel-x-90-2-learn
728-pixel-x-90
<< >>

പി സി ജോര്‍ജ്ജ് രാജി പ്രഖ്യാപിച്ചു

കോട്ടയം:സര്‍ക്കാരിന്റെ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചു.രാജിക്കത്ത് വ്യാഴാഴ്ച്ച സ്പീക്കര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.കോട്ടയത്താണ് ജോര്‍ജ്ജ് തന്റെ രാജിക്കാര്യം അറിയിച്ചത്.

രാജി പ്രഖ്യാപനം നടത്തിയ ജോര്‍ജ്ജ് ഇത് ധനമന്ത്രി കെ എം മാണിക്ക് മാതൃകയാകട്ടെയെന്ന് പറഞ്ഞു.മാണിക്കൊപ്പം കൈക്കൂലി കച്ചവടം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജിവെക്കണമെന്ന് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും കേരള കോണ്‍ഗ്രസ്(എം)സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് പി സി ജോര്‍ജ്ജ് നിയമസഭയിലെത്തിയത്.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ചീഫ് വിപ്പായി പ്രവര്‍ത്തിച്ചുവന്നു.ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് ക്യാബിനറ്റ് പദവിയായ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ജോര്‍ജ്ജ് ഒഴിഞ്ഞു.

INDIANEWS24.COM Kottayam

Leave a Reply