728-pixel-x-90-2-learn
728-pixel-x-90
<< >>

പി സി ജോര്‍ജ്ജിനെ വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പി സി ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തു.ഇതോടെ ജോര്‍ജ്ജിനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കേരള കോണ്‍ഗ്രസ് കടക്കുകയാണ് എന്ന വ്യക്തമായിരിക്കുകയാണ്.

പാര്‍ട്ടി ചെയര്‍മാനും സംസ്ഥാന ധനകാര്യമന്ത്രിയുമായ കെ എം മാണി രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് ജോര്‍ജ്ജ് പാര്‍ട്ടിക്ക് അനഭിമതനായി മാറിയത്.ഇതേ തുടര്‍ന്ന് ക്യാബിനറ്റ് പദവിയായ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി സി ജോര്‍ജ്ജിനെ മാറ്റിയിരുന്നു.എന്നാല്‍ മാണിക്കെതിരെ ബാര്‍കോഴക്കേസുകളില്‍ തുടര്‍ന്ന് ആരോപണങ്ങളുന്നയിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനെതിരെ വീണ്ടും ശക്തമായ നടപടി പാര്‍ട്ടി സ്വീകരിക്കാനായിരുന്നു കേരള കോണ്‍ഗ്രസിന്റെ തീരുമാനം.

INDIANEWS24 TVPM

Leave a Reply