728-pixel-x-90-2-learn
728-pixel-x-90
<< >>

പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കും

തിരുവനന്തപുരം: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തയതിന് പി സി ജോര്‍ജ്ജ് എം എല്‍ എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന വനിതാ കമ്മിഷന്‍ ആണ് നിര്‍ദ്ദേശം നല്‍കിയത്.

ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ പി സി ജോര്‍ജ്ജ് പറഞ്ഞ വാചകങ്ങള്‍ക്കെതിരെ വലിയ തോതില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷമാണ് വനിതാ കമ്മിഷന്‍ കേസെടുക്കാമെന്ന നിലപാടിലെത്തിയത്. വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജോര്‍ജ്ജിന്റെ മൊഴിയെടുക്കണമെന്ന്‌ വനിതാ കമ്മിഷന്‍ നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടും.

ക്രൂരമായി ആക്രമിക്കപ്പെട്ട നടി തൊട്ടടുത്ത ദിവസം ഷൂട്ടിംഗിന് പോയിരുന്നുവെന്നും അവര്‍ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പി സി ജോര്‍ജ്ജ് ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും കേസില്‍ പോലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ശരിയല്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply