728-pixel-x-90-2-learn
728-pixel-x-90
<< >>

പി ശ്രീരാമകൃഷണന്‍ 92 പേരുടെ പിന്തുണയില്‍ സ്പീക്കറായി

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണന്‍ കേരളത്തിന്റെ 14-ാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.140 അംഗങ്ങളില്‍ 92 പേരുടെ പിന്തുണയോടെ പി ശ്രീരാമകൃഷ്ണന്‍ വിജയിച്ചതായി പ്രോട്ടെം സ്പീക്കര്‍ എസ് ശര്‍മ്മ പ്രഖ്യാപിച്ചു.എതിരാളിയായ യു ഡി എഫിലെ വി പി സജീന്ദ്രന് 46 വോട്ടേ ലഭിച്ചുള്ളു.47 യു ഡി എഫ് അംഗങ്ങളുണ്ടെങ്കിലും ഒരു വോട്ടിന്റെ കുറവ് വന്നിട്ടുണ്ട്.

91 അംഗങ്ങളാണ് നിയമസഭയില്‍ എല്‍ ഡി എഫിനുള്ളത്.സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുമ്പേ എസ് ശര്‍മ്മ എം എല്‍ എ പ്രോട്ടെം സ്പീക്കറായി ചുമതലയേറ്റതിനാല്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്.കണക്കുകള്‍ വച്ച് നോക്കിയാല്‍ 90 എല്‍ ഡി എഫ് അംഗങ്ങളുടെ വോട്ടേ പി ശ്രീരാമകൃഷ്ണന് ലഭിക്കുകയുള്ളു.ഈ സ്ഥാനത്ത് രണ്ട് വോട്ട് എല്‍ ഡി എഫിന് അധികം ലഭിച്ചപ്പോള്‍ യു ഡി എഫിന് ലഭിക്കേണ്ട 47 വോട്ടില്‍ ഒരെണ്ണത്തിന്റെ കുറവ് വന്നിട്ടുണ്ട്.

140 വോട്ടുകളില്‍ ഒരെണ്ണം അസാധുവായിരുന്നു.ആരെയും പിന്തുണയ്ക്കില്ലെന്ന് വോട്ടിന് മുമ്പേ പ്രഖ്യാപിച്ചിരുന്ന സഭയിലെ സ്വതന്ത്ര എം എല്‍ എ. പി സി ജോര്‍ജ്ജാവാം അസാധുവോട്ട് ചെയ്തതെന്ന് കണക്കാക്കുന്നു.എന്നാല്‍ സഭയിലെ ആദ്യ ബിജെപി എം എല്‍ എ. ഒ രാജഗോപാലിന്റെ വോട്ട് എല്‍ ഡി എഫിനായിരിക്കാം എന്നാണ് സൂചന.

INDIANEWS24.COM T V P M

Leave a Reply