728-pixel-x-90-2-learn
728-pixel-x-90
<< >>

പി ശുശീല ഗിന്നസ് റെക്കോഡില്‍

ചെന്നൈ:മെലഡിയുടെ രാജകുമാരി പി ശുശീല ഇനി ഏറ്റവും കൂടുതല്‍ പാട്ടുപാടിയ ലോകത്തിന്റെ ഗായിക.12 ഇന്ത്യന്‍ ഭാഷകളിലായി പതിനേഴായിലത്തിലേറെ പാട്ടുകള്‍ പാടിയെന്ന് വ്യക്തമായതോടെയാണ് ഗിന്നസ് റെക്കോഡ് സമിതി പി ശൂശീലയ്ക്ക് അംഗീകാരം നല്‍കാന്‍ തയ്യാറായത്.

ഒരുകാലത്ത് മലയാളികള്‍ ദുഖത്തിന്റെയും പ്രണയത്തിന്റെയും സന്തോഷവുമെല്ലാം ഈണം കേട്ടത് പി ശുശീലയുടെ സ്വരമാധുര്യത്തിലൂടെയായിരുന്നു.കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സംഗീതലോകത്തെ നിറസാന്നിധ്യമായ അവര്‍ അഞ്ച് തവണ മികച്ച ഗായികയ്ക്കുള്ള ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.തമിഴ് തെലുങ്ക് ഗാനങ്ങള്‍ക്കാണ് ദേശീയ അവാര്‍ഡ് നേടിയത്.വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഗാനമാലപിച്ച ശുശീലയെ രാഷ്ട്രം 2008ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.വിവിധ സംസ്ഥാനങ്ങളും ശുശീലയെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

12 ഭാഷകളിലായി 17695 ഗാനങ്ങളാണ് പി ശുശീല പാടിയിട്ടുള്ളത്.പുലപ്പക ശുശീല മോഹന്‍ എന്നാണ് മുഴുവന്‍ പേര്.ലോകോത്തര പുരസ്‌കാരത്തിന് അര്‍ഹയാകുമ്പോള്‍ തന്റെ വിജയങ്ങളുടെ എല്ലാം ക്രെഡിറ്റ് ഭര്‍ത്താവായ ഡോക്ടര്‍ മോഹന്‍ റാവുവിന് അര്‍ഹതപ്പെട്ടതാണെന്നാണ് ശുശീല പറയുന്നത്.പാട്ടിനോടുള്ള തന്റെ താല്‍പര്യം അറിഞ്ഞ് അളവറ്റ പിന്തുണ നല്‍കിയിരുന്നതായി ഈ സന്തോഷം പങ്കിടാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ശുശീല പറഞ്ഞു.

INDIANEWS24.COM Chennai

Leave a Reply