728-pixel-x-90-2-learn
728-pixel-x-90
<< >>

പിൻവലിച്ച നോട്ടുകൾ അത്യാവശ്യങ്ങൾക്കായി തിങ്കളാഴ്ചവരെ ഉപയോഗിക്കാം

ന്യൂഡൽഹി: പിൻവലിച്ച അഞ്ഞൂറ്, ആയിരം നോട്ടുകൾ ആവശ്യസേവനങ്ങൾക്കായി തിങ്കളാഴ്ച വരെ കൂടി ഉപയോഗിക്കാം.സർക്കാർ അറിയിച്ചതാണിക്കാര്യം.അവശ്യ സേവനങ്ങള്‍ക്കായി ഇന്ന് വരെയാണ് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇതാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയത്.

റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം. സര്‍ക്കാര്‍ ആസ്പത്രികളിലും ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കും.നവംബര്‍ എട്ടിനാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ താല്‍ക്കാലികമായി അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ജനങ്ങള്‍ക്കുള്ള പ്രയാസം കണക്കിലെടുത്താണ് നാല് ദിവസം കൂടി ഇളവ് അനുവദിച്ചത്.

ഫോണ്‍ ബില്ലടയ്ക്കല്‍ ബി.എസ്.എന്‍.എല്‍ ഓഫീസുകളിലും വൈദ്യുതി ബില്ലടയ്ക്കല്‍ വെള്ളക്കരം അടയ്ക്കല്‍ എന്നിവയ്‌ക്കെല്ലാം പഴയ നോട്ടുകള്‍ ഈ ദിവസങ്ങളില്‍ ഉപയോഗിക്കാം. തിങ്കളാഴ്ച വരെ രാജ്യത്ത് ടോള്‍ പിരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply