728-pixel-x-90-2-learn
728-pixel-x-90
<< >>

പിസി ജോര്‍ജ്ജിന്റെ വായും തുന്നിക്കെട്ടിയോ?

TVM:സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉന്നംവെച്ച് മുന്നണിക്കുള്ളില്‍നിന്ന് പരസ്യ പ്രസ്താവനകള്‍ നടത്തിവന്ന സാക്ഷാല്‍ പി സി ജോര്‍ജ്ജിന്റെ “വായും ” തുന്നിക്കെട്ടിയതായി സൂചന . കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തിയിരുന്നു .ലോക്സഭാ തെരഞ്ഞെടുപ്പ് തീരുംവരെ യു.ഡി.എഫില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദേശം ജോര്‍ജും അംഗീകരിച്ചതായാണ് സൂചന. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും കെ.എം. മാണിയുടെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയും ജോര്‍ജും ചര്‍ച്ചനടത്തിയാണ് തീരുമാനമെടുത്തത്. ഇതോടെ, നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് ജോര്‍ജ് അയച്ച രഹസ്യകത്ത് പുറത്തുവന്നെങ്കിലും അത് വിവാദമാക്കാനോ ആവശ്യം പരസ്യമായി ഉന്നയിച്ച് രംഗം കൊഴുപ്പിക്കാനോ ജോര്‍ജ് തയാറാവില്ല.
സോളാര്‍ പ്രശ്നം ഇത്രയേറെ വഷളാക്കിയത് മുന്നണിയിലെയും കോണ്‍ഗ്രസിലെയും പ്രശ്നങ്ങളാണെന്നും അത് പ്രതിപക്ഷത്തിന് സഹായകമായെന്നും മുഖ്യമന്ത്രി കരുതുന്നു. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ജോര്‍ജാണ് പ്രധാനമായും യു.ഡി.എഫിന് അകത്തുനിന്ന് സ്വീകരിച്ചത്. ജോര്‍ജിനെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്‍െറ പാര്‍ട്ടിനേതാവായ കെ.എം. മാണിക്കും കഴിയാത്ത സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ മുന്നില്‍നിര്‍ത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പ് നീക്കം നടത്തുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്ഫലത്തെ ബാധിക്കുംവിധം മുന്നണിയെ അസ്ഥിരപ്പെടുത്താന്‍ പാടില്ലെന്ന ലീഗ് നിലപാട്. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിപദവിയില്‍നിന്ന് മാറ്റുന്നതിനോടും അവര്‍ക്ക് താല്‍പര്യമില്ല. മാണിഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കോട്ടയം സീറ്റിലെ വിജയം അനിവാര്യമാണ്. കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്നാല്‍ ഇത് ഏറെ പ്രയാസകരമാകും. അതിനാല്‍ തര്‍ക്കം പരിഹരിക്കപ്പെടണമെന്ന നിലപാടാണ് മാണിക്കുമുള്ളത്.
എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടായാലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ അതിര് വിടാന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശമാണ് കോണ്‍ഗ്രസ് നേതൃത്വം നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിലെ സാധ്യതകളെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ളെന്ന് കര്‍ശന നിര്‍ദേശം ഹൈകമാന്‍ഡും നല്‍കിയിട്ടുണ്ട്.

Leave a Reply