കൊച്ചി:ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി അറിയിച്ചു.ഇതിനായി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും അപ്പീല്‍ നല്‍കുകയെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടോമിന് ജെ തച്ചങ്കരി അറിയിച്ചു.പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന ഉത്തരവ് അടുത്തിടെ പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യം റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കണമെന്ന ആക്ഷേപങ്ങളും വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
INDIANEWS24.COM Kochi