728-pixel-x-90-2-learn
728-pixel-x-90
<< >>

പിതൃമോക്ഷത്തിനായി ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തി

തിരുവനന്തപുരം:കര്‍ക്കിടക വാവിനോടനുബന്ധിച്ച്‌ വെള്ളിയാഴ്ച്ച സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ലക്ഷകണക്കിന് ആളുകള്‍ പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തി.തിരുവനന്തപുരം ജില്ലയില്‍.തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുംമുഖം, പാപനാശം, ശിവഗിരി, കോവളം, അരുവിക്കര, അരുവിപ്പുറം, ആലുവ മണപ്പുറം, മലപ്പുറം നാവാമുകുന്ദ ക്ഷേത്ര സന്നിധി, പാപനാശം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ബലി തര്‍പ്പണത്തിന് എത്തിയത്‌.

പുലര്‍ച്ചെ മൂന്നരയോടെയാണ് പല ഇടങ്ങളിലും ബലിയിടല്‍ തുടങ്ങിയത്.വ്യാഴാഴ്ച്ച രാത്രി തന്നെ പലരും ബലിയിടുന്നതിനായി യഥാസ്ഥാനങ്ങളിലേക്ക് എത്തിചേര്‍ന്നിരുന്നു.വെള്ളിയാഴ്ച്ച ഉച്ചയായിട്ടും പലയിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

കടപ്പുറങ്ങളില്‍ അപകടസാദ്ധ്യത കണക്കിലെടുത്ത് ബലിപ്പുരകള്‍ഒരുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.പ്രമുഖ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്നലെ രാത്രി മുതല്‍ കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തി.

INDIANEWS24.COM Kerala

Leave a Reply