jio 800x100
jio 800x100
728-pixel-x-90
<< >>

പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് തുടങ്ങി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു.മുന്‍ നിശ്ചയിച്ച പ്രകാരം രാവിലെ ഒമ്പതിന് തന്നെ ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ ആമുഖ പ്രസംഗം തുടങ്ങി.മൂലധന നിക്ഷേപം ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിന് ശേഷം എത്തിയ ആദ്യ കേന്ദ്ര ബജറ്റില്‍ വന്‍പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഫലം നിരാശയായിരുന്നുവെന്നും ധനമന്ത്രി അറിയിച്ചു.

ജിഎസ്ടിയില്‍ നിന്നുള്ള വരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് 201718 സാമ്പത്തിക വര്‍ഷത്തെ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നികുതി ഘടനയില്‍ മാറ്റമുണ്ടാകില്ല. പുതിയ പദ്ധതി പ്രഖ്യാപനങ്ങളല്ല മറിച്ച് മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനായിരിക്കും ഇത്തവണ പ്രാമുഖ്യം നല്‍കുകയെന്നും സൂചനയുണ്ട്.

INDIANEWS24.COM T V P M

Leave a Reply