jio 800x100
jio 800x100
728-pixel-x-90
<< >>

പിണറായി വിജയന്‍ മംഗളുരുവില്‍ എത്തി

മംഗളൂരു: ബിജെപി, ആര്‍ എസ് എസ് സംഘടനകളുടെ വെല്ലുവിളിക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. രാവിലെ 10.30ന് മലബാര്‍ എക്‌സ്പ്രസില്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെത്തിയ പിണറായി വിജയനെ പ്രവര്‍ത്തകര്‍ ആവേശ്വജ്ജല സ്വീകരം നല്‍കി.വന്‍ സുരക്ഷയാണ് റെയില്‍വേ സ്‌റ്റേഷനില്‍ ഒരുക്കിയിരുന്നത്.
പിണറായിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്തതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയും ഉദ്ഘാടനം ചെയ്യുന്നതാണ് മംഗളുരുവിലെത്തിയ പിണറായിയുടെ പ്രധാനപരിപാടികള്‍.

പിണറായി വിജയനെ തടയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതായി ബി ജെ പി വ്യക്തമാക്കിയിരുന്നു.പകരം ഹര്‍ത്താര്‍ ആഹ്വാനം ചെയ്ത് പ്രതിഷേധിക്കാനാണ് തീരുമാനിച്ചത്.സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയനെ തടയാന്‍ തീരുമാനമെടത്തിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നു രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെ മംഗളൂരുവില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

INDIANEWS24.COM Mangaluru

Leave a Reply