728-pixel-x-90-2-learn
728-pixel-x-90
<< >>

പിണറായി വിജയനെ അഭിനന്ദിച്ചു

 

മാഞ്ചസ്സര്‍ : ലാവലിന്‍ ഇടപാടില്‍ നിരപരാധി എന്ന് തെളിഞ്ഞതിന്‍റെ പേരില്‍ സി ബി ഐ കോടതി പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയ പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട്  ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്‍റെ   മാഞ്ചസ്റ്റര്‍ ഘടകം സന്ദേശം അയച്ചു.

എതിരാളികള്‍ അര്‍ത്ഥശൂന്യമായ അമ്പുകള്‍ എയ്തപ്പോള്‍ ദൃഡനിശ്ചയത്തോടെ എതിരിട്ട പിണറായി വിജയന് വരും കാലങ്ങളിലും സി പി എമ്മിന്‍റെ തേര് തെളിക്കാന്‍ കഴിയട്ടെ എന്ന് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്‍റെ മാഞ്ചസ്റ്റര്‍ ഘടകം ആശംസിച്ചു.

aicമാഞ്ചസ്റ്ററില്‍ ഈ മാസം 17 ന് ചേരുന്ന ഇടതു അനുഭാവികളുടെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കണം എന്ന്  യോഗം അഭ്യര്‍ത്ഥിച്ചു.പ്രസ്തുത പരിപാടിയില്‍ സി പി എം പോളിറ്റ്ബ്യൂറോ അംഗം  എം എ ബേബി പങ്കെടുക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോദ്കുമാര്‍ [07889807350], ജനേഷ് നായര്‍ [07960432577] , ഷാജിമോന്‍ [07886526706] എന്നിവരെ ബന്ധപ്പെടുക.

- കെ ടി ഷാജിമോന്‍

 

 

Leave a Reply