jio 800x100
jio 800x100
728-pixel-x-90
<< >>

പിണറായി ധര്‍മ്മടത്ത് മത്സരിക്കും; മലമ്പുഴയില്‍ വി എസിനെ ഒഴിവാക്കി

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിലെ ആറ് പ്രമുഖരുടെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായി.വിവാദ പ്രസംഗത്തെ തുടര്‍ന്ന് നടപടി നേരിട്ടിരുന്ന ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയടക്കം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആറ് പേര്‍ മത്സരരംഗത്തുണ്ടാകും.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സിറ്റിംഗ് മണ്ഡലമായ മലമ്പുഴയില്‍ നിന്നും ഒഴിവാക്കി.

കണ്ണൂരില്‍ ധര്‍മ്മടത്തു നിന്നാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ മത്സരിക്കുന്നത്.ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരിക്കും.കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പേരാമ്പ്ര മണ്ഡലത്തില്‍ മത്സരിക്കും.നിലവില്‍ എംഎല്‍എ മാരായ മറ്റ് മൂന്ന് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സിറ്റിംഗ് മണ്ഡലത്തില്‍ നിന്നു തന്നെ മത്സരിക്കും.ഇതനുസരിച്ച് തോമസ് ഐസക്(ആലപ്പുഴ),എ കെ ബാലന്‍(തിരൂര്‍),ഇ പി ജയരാജന്‍(മട്ടന്നൂര്‍) എന്നിവര്‍ മത്സരിക്കും.മുന്‍ എല്‍ ഡി എഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എളമരം കരീമും പി കെ ഗുരുദാസനും ഇക്കുറി മത്സരിക്കില്ല.

ഇന്ന് വിവിധ ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതില്‍ പാലക്കാട് നിന്നും വി എസ് അച്യുതാനന്ദന്റെ പേര് ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.അതേസമയം മണ്ഡലത്തിലേക്ക് മറ്റ് പേരുകളൊന്നും പരിഗണിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന സൂചനകള്‍.മലമ്പുഴയില്‍ സി ഐ ടി യു ജില്ലാ പ്രസിഡന്റ് എ പ്രഭാകരന്റെ പേരാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിലും വി എസിന്റെ പേരിന് പകരം ആദ്യം എ പ്രഭാകരന്റെ പേരാണ് മലമ്പുഴയില്‍ നിര്‍ദ്ദേശിച്ചിരുന്നത്.വി എസിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ സി പി ഐ ഇടപെടില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

INDIANEWS24.COM Political Desk Kerala

Leave a Reply