jio 800x100
jio 800x100
728-pixel-x-90
<< >>

പിണറായിയെ കാണാനെത്തിയ കമല്‍ഹാസന്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്തു

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഉലകനായകന്‍ കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തി. താരം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയായിരുന്നു വരവ്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്ത കാര്യം പിണറായി വിജയന്‍ സമൂഹമാധ്യമത്തിലൂടെയാണ്‌ അറിയിച്ചത്.

മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കമല്‍ഹാസനുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം ഫോട്ടോ സഹിതം പങ്കുവച്ചത്. നേരത്തെ സൗഹൃദമുള്ള താരം മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് നേരില്‍ കാണുന്നതെന്ന് പിണറായി അറിയിച്ചു. മുന്‍പൊക്കെ തിരുവനന്തപുരത്തെത്തുമ്പോഴെല്ലാം പിണറായിയും കമല്‍ഹാസനും തമ്മില്‍ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

INDIANEWS24.COM T V P M

Leave a Reply