jio 800x100
jio 800x100
728-pixel-x-90
<< >>

പിണറായിക്ക് ശേഷം ഇ പി ?? കോടിയേരിയുടെ സാധ്യത മങ്ങുന്നു.

ആലപ്പുഴ: സി പി എം സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ അഭ്യൂഹങ്ങള്‍ പെരുകുകയാണ്.ഇ പി ജയരാജന്‍റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.നേരത്തെ ഏവരും ഒരേ സ്വരത്തില്‍ പി ബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പിണറായിക്ക് ശേഷം സെക്രട്ടറിയാകും എന്ന് പറഞ്ഞിരുന്നു.പക്ഷെ പിണറായിക്കും പ്രകാശ് കാരാട്ടിനും ഏറെ അഭിമതനായിരിക്കുന്നത് ഇ പി ജയരാജനെയാണ് എന്നാണ് പുതിയ വര്‍ത്തമാനം,അതേ സമയം യെച്ചൂരിക്കും  മറ്റു പി ബി അംഗങ്ങള്‍ക്കും കൂടുതല്‍ പഥ്യം കോടിയേരിയോടാണ്.വി എസ്സും കോടിയേരിയെ പിന്തുണയ്ക്കുന്നുണ്ട്.ഏതായാലും അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇക്കുറിയും സെക്രട്ടറി കണ്ണൂരില്‍ നിന്ന് തന്നെയാകും.kodiyeri

ഒരു പക്ഷെ ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ ജന സ്വീകാര്യത ഏറിയ താരതമ്യേന മികച്ച ഇമേജ് നില നിര്‍ത്തുന്ന ചില പേരുകള്‍ കൂടി സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു വരാനിടയുണ്ട്.സി പി എമ്മിന് ഇന്നാവശ്യം കൂടുതല്‍ ജനപിന്തുണയും കളങ്കരഹിത ഇമേജുമുള്ള നേത്രുത്വമാണ് എന്ന ആവശ്യം ബഹു ഭൂരിപക്ഷം അംഗങ്ങളും ഉന്നയിക്കാനുമിടയുണ്ട്.എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കും തോമസ്‌ ഐസക്കിനുമായിരിക്കും അപ്പോള്‍ സാധ്യത കല്പ്പിക്കപ്പെടുക.ഒരു പക്ഷെ ആലപ്പുഴക്കാരന്‍ തന്നെയായ തോമസ്‌ ഐസക്കിന് കൂടുതല്‍ മുന്‍തൂക്കം ലഭിച്ചേക്കാം.പി ജയരാജന്റെയും ജി സുധാകരന്റെയും എം എ ബേബിയുടെയും പേരുകളും ഉയര്‍ന്നു വരാനിടയുണ്ട്.ഏതായാലും ഇ പി ജയരാജന്‍,കോടിയേരി,എം വി ഗോവിന്ദന്‍ മാസ്റ്റര്‍,തോമസ്‌ ഐസക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത എന്ന് ഉറപ്പിക്കാം.

പാര്‍ലമെന്ററി രാഷ്ട്രീയത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്ന കോടിയേരി സെക്രട്ടറിയാകാന്‍ വിസമ്മതിച്ചാല്‍ ഇ പി ജയരാജന്‍ തന്നെയാകും പുതിയ സി പി എം സെക്രട്ടറി.

INDIANEWS24POLITICAL DESK

Leave a Reply