728-pixel-x-90-2-learn
728-pixel-x-90
<< >>

പിടയുന്ന ജീവനുകള്‍ക്കു വേണ്ടി മതാചാരം വലിച്ചഴിച്ചു

അമൃത്സര്‍:വെള്ളത്തില്‍ മുങ്ങി താഴ്ന്ന് മരണവെപ്രാളം കാട്ടിയ നാല് യുവാക്കളെ സിഖ് യുവാവ് മതാചാര പ്രകാരം കെട്ടിയ തലപ്പാവ് വലിച്ചഴിച്ച് ഇട്ടുകൊടുത്തു രക്ഷപ്പെടുത്തി.ഇന്ദര്‍ പാല്‍ സിംഗാണ് അപകടത്തില്‍ പെട്ട നാല് പേരെയും രക്ഷിച്ചത്.

പഞ്ചാബിലെ സഗ്രൂരിലുള്ള സുലാര്‍ ഘട്ട് കനാലിലാണ് സംഭവം.ഗണേശ വിഗ്രഹ നിമഞ്ജനത്തിനായാണ് സറഫാ ബസാറിലെ നാല് യുവാക്കള്‍ കനാലിലെത്തിയത്.വെള്ളത്തിലിറങ്ങിയ യുവാക്കളുടെ നില തെറ്റി.കനാലിന് സമീപമുണ്ടായിരുന്ന ഇന്ദര്‍പാല്‍ സിംഗ് ഇവര്‍ മുങ്ങിത്താഴുന്നത് കണ്ട് ഓടിവന്നു.ആദ്യം ഒരു വയര്‍ ഉപയോഗിച്ച് മുങ്ങിതാണവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.അത് പൊട്ടിപ്പോയതോടെയാണ് സുഖുകാര്‍ മതാചാര പ്രകാരം കെട്ടാറുള്ള തലപ്പാവ് തന്റെ ശിരസ്സില്‍ നിന്നും വലിച്ചുരി ഇന്ദര്‍കുമാര്‍ വെള്ളത്തിലേക്കിട്ടുകൊടുത്തു.തുടര്‍ന്ന് നാല് പേരെയും കരയിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തി.സോഷ്യല്‍ മീഡിയയിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

INDIANEWS24.COM

Leave a Reply