jio 800x100
jio 800x100
728-pixel-x-90
<< >>

പിക്കറ്റ് 43ൽ പൃഥ്വിരാജ് നായകന്‍

മേജർ രവിയുടെ പുതിയ ചിത്രമായ പിക്കറ്റ് 43ൽ നായകനാകുന്നത് പൃഥ്വിരാജ്. രാജ്യത്തിന്റെ അതിർത്തിയിൽപ്പെട്ടുപോകുന്ന ഇന്ത്യൻ പട്ടാളക്കാരന്റെയും പാകിസ്ഥാൻ പട്ടാളക്കാരന്റെയും കഥയാണ് പിക്കറ്റ് 43 പറയുന്നത്. ഇരുവരെയും അവരവരുടെ ക്യാമ്പംഗങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താണ കഴിയുന്നില്ല. മരണത്തോട് മല്ലടിച്ച് സൗഹൃദത്തിന് പുതിയമാനം നൽകുകയാണ് ഇരുവരും. ഇതാദ്യമായാണ് പൃഥ്വിരാജ് മേജർ രവിയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെടുന്നതുകൊണ്ടാണ് മേജർ പുതിയ നായകനെ പരീക്ഷിക്കാൻ തയാറായതെന്ന് അണിയറ സംസാരമുണ്ട്. എന്തായാലും താരനിർണയം പൂർത്തിയാകുന്നതേയുള്ളൂ.

ASHAM INDIANEWS24

Leave a Reply