728-pixel-x-90-2-learn
728-pixel-x-90
<< >>

പിക്കറ്റ് 43ക്ക് എന്ത് പറ്റി?

പൃഥിരാജിനെയും മേജര്‍ രവിയുടെ യുദ്ധ ചിത്രങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പിക്കറ്റ് 43 എന്ന ചിത്രം അകാരണമായി റിലീസ് വൈകുകയാണ്.സംവിധായകന്‍ പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികളടക്കം ചിത്രം പൂര്‍ത്തിയാക്കി എന്നാണറിയുന്നത്.നടന്‍ പൃഥിരാജും നിര്‍മ്മാതാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണ് ചിത്രം വൈകുന്നത് എന്ന് വാര്‍ത്തകളുണ്ട്.പൃഥി ഇതുവരെ ചിത്രത്തിനു ഡബ്ബ് ചെയ്തിട്ടില്ല എന്നും ശ്രുതിയുണ്ട്.

picket 43 2പൃഥിക്കൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും എത്തുന്ന പിക്കറ്റ് 43 എല്ലാ കടമ്പകളും പിന്നിട്ട് ഉടന്‍ തിയേറ്ററിലെത്തും എന്ന് പ്രതീക്ഷിക്കാം.മമ്മൂട്ടിയുടെ ജോഷി ചിത്രം  നായര്‍ സാബും മോഹന്‍ലാല്‍-പ്രിയന്‍ ടീമിന്റെ ചിത്രമെന്ന സര്‍വ്വകാല ഹിറ്റ്‌ ചിത്രവും ഇതു പോലെ ഏറെ നാള്‍ പെട്ടിയിലിരുന്നതാണ്.പക്ഷെ അടുത്തിടെ ദീര്‍ഘകാലം പെട്ടിയിലിരുന്ന സലാം കാശ്മീര്‍ തുടങ്ങിയ ദുരന്ത ചിത്രങ്ങളും പ്രേക്ഷകന്റെ ഓര്‍മ്മയിലുണ്ട്.എന്താണ് പ്രശ്നമെങ്കിലും അത് പരിഹരിച്ചു പിക്കറ്റ് 43 തിയേറ്ററില്‍ എത്തുവാന്‍ സിനിമാ സംഘടനകള്‍ മുന്നോട്ടു വരണം.ഇത് പോലുള്ള ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ പെട്ടിയിലായാല്‍ അത് എത്ര വലിയ സാമ്പത്തിക ശേഷിയുള്ള നിര്‍മ്മാതാവിനേയും പാപ്പരാക്കും.മലയാള സിനിമാ വ്യവസായത്തിനു അത് ഭൂഷണമല്ല.

picket 43 3INDIANEWS24 Movies

Leave a Reply