728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്നസെന്റ് ഡൽഹിയിലെത്തി; ഇനി മോഡിയും ചിരിച്ചുമറിയും

ഇന്ന് തുടങ്ങുന്ന പാർലിമെന്റ് സമ്മേളനത്തിൽ ജയിച്ച എല്ലാവരും പങ്കെടുക്കുമെങ്കിലും ഇന്നസെന്റിന്റെ വരവിനു ഒരു പ്രത്യേകത ഉണ്ടെന്ന് എല്ലാവരും പറയും.പാർലിമെന്റിൽ പോയി ഇന്നച്ചൻ ഏതു ഭാഷയിൽ സംസാരിക്കും എന്ന് തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് പലരും കളിയാക്കി.ജയിച്ചതിനു ശേഷം അതിനു ചുട്ട മറുപടി തന്നെ കൊടുത്തു.ഞാൻ ഡൽഹി ആദ്യമായി കാണുകയല്ല.25 വർഷം മുൻപ് ഒരു വ്യാപാരിയുടെ വേഷത്തിൽ ഡൽഹിയിൽ വിലസിയതാ.പല ഭാഷകളും നന്നായി സംസാരിക്കും.അത് അനുഭവങ്ങളിലൂടെയും ഇടപെടലിലൂടെയും സ്വയത്തമാക്കിയതാണ്.അങ്ങനെ വെയിലത്ത്‌ വാടുന്നവനല്ല ഈ ഇന്നച്ചൻ എന്ന് തമാശ രൂപത്തിൽ ഒരു കാച്ച് കാച്ചി.

പാർലിമെന്റ് സമ്മേളനം തുടങ്ങുന്നതിനു തലേന്ന് തന്നെ ഇന്നസെന്റ് കുടുംബ സമേതം ഡൽഹിയിൽ എത്തി.നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്ന് രേഖാമൂലം ഒപ്പിട്ടു കൊടുക്കണം.പിന്നെ ഒരു ഒപ്പ് മേള ആയിരുന്നു.ഇടയ്ക്കു ഇന്നസെന്റിന്റെ വായിൽനിന്നും വരുന്ന നിമിഷ നർമ്മങ്ങൾ കേൾക്കാൻ മലയാളികളായ ഉദ്യോഗസ്ഥരും,മെമ്പർമാരും ചുറ്റും ഉണ്ടായിരുന്നു.നാട്ടിൽ നിന്നും വരുമ്പോൾ പലരും ഉപദേശിച്ചു.വലതുകാൽ വെച്ച് കയറണമെന്ന്.പക്ഷെ എനിക്ക് അപ്പോൾ തോന്നി ഇടതു വെക്കണമെന്ന്.ഞാൻ ഇടതിൽ നിന്നാണല്ലോ.മാത്രമല്ല സൗകര്യവും ഇടതു തന്നെ.പിന്നെ ആലോചിക്കേണ്ടി വന്നില്ല.ഇടത്തെടുത്തു വലത്ത് ചവിട്ടി.
കേരളത്തിൽ നിന്നുള്ള എം പി മാരിൽ കഴിഞ്ഞ പ്രാവശ്യം പാർലിമെന്റിൽ ആകർഷണ കേന്ദ്രം പന്ന്യൻ രവീന്ദ്രൻ ആയിരുന്നു.പന്ന്യൻ മുടിയൻ ആയതിനാൽ സോണിയാ ഗാന്ധി വരെ പന്ന്യനെ ശ്രദ്ധിക്കുമായിരുന്നു.ഒരു പ്രാവശ്യം സോണിയാ ഗാന്ധി കേരളത്തിൽ വന്നപ്പോൾ പന്ന്യന്റെ മുടിയെക്കുറിച്ചു പറഞ്ഞ് വേദിയിൽ ആന്റണിയുമായി തമാശ പങ്കിട്ടിരുന്നു. ഇനി അടുത്ത ഊഴം ഇന്നസെന്റിന്റേതാണ്.അത് മുടിയല്ല.നർമ്മത്തിന്റെതാണ്.പാർലിമെന്റിനു അകത്തു നിന്നും നരേന്ദ്ര മോഡിയുടെ പൊട്ടിച്ചിരി കേട്ടാൽ അത്ര വിസ്മയിക്കുകയൊന്നും വേണ്ട.ആശാന്‍ എന്തായാലും ആശയ ഗംഭീരന്‍ തന്നെ.പാർലിമെന്റില്‍  കയറിയ ചാലക്കുടി മണ്ഡലത്തിന്റെ നേതാവ് എന്തൊക്കെ പറയും എന്ന് വഴിയെ കാണാം.

JITHESH DAMODAR INDIANEWS24

Leave a Reply