jio 800x100
jio 800x100
728-pixel-x-90
<< >>

പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്നതില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ രാജ്യമെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം.ചൈന, യു എസ് എന്നിവയ്ക്ക് പിന്നിലാണ് പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ നില്‍ക്കുന്നതെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

നിലവില്‍ രാജ്യത്തെ 5.7 കോടി ആളുകള്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.2014 ല്‍ മാത്രം ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് ലഭ്യമായവരുടെ എണ്ണം ഒരുകോടിയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി സൂചിപ്പിച്ചു.

പാസ്‌പോര്‍ട്ട് സേവാ കേന്ദ്ര(പി എസ് കെ)യുടെ വടക്കുകിഴക്കന്‍ പ്രാദേശിക ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിദേശകാര്യമന്ത്രി ഈ വസ്തുതകള്‍ പറഞ്ഞത്.ഷില്ലോങ്ങില്‍ സ്ഥാപിതമായ പി എസ് കെ ഉദ്ഘാടനത്തിന് സുഷമയെയാണ് തീരുമാനിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ മൂലം ഹെലികോപ്ടര്‍ താഴെ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മേഖാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രി സംസാരിച്ചത് റെക്കോഡ് ചെയ്ത് സംപ്രേഷണം ചെയ്യുകയായിരുന്നു.

INDIANEWS24 NEWDELHI

Leave a Reply