728-pixel-x-90-2-learn
728-pixel-x-90
<< >>

പാസ്‌പോര്‍ട്ടില്‍ ഇനി മേല്‍വിലാസം ഉണ്ടാവില്ല

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത് ഇനിമുതല്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ മേല്‍വിലാസത്തിനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയാതാകും.

വിദേശകാര്യമന്ത്രാലയത്തിന്റെയും വനിതാശിശുക്ഷേമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായ ഉന്നതതലസമിതി നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവ പ്രിന്റ് ചെയ്തിരുന്ന രീതി ഇനിമുതല്‍ ഇല്ലാതാകുകയാണ്. കൂടാതെ ഇമിഗ്രേഷന്‍ പരിശോധന ആവശ്യമാണോ അല്ലയോ തുടങ്ങിയ വിശദാംശങ്ങളും ഉണ്ടാകില്ല.

ഇമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍ക്ക് നീല പാസ്‌പോര്‍ട്ടും പരിശോധന ആവശ്യമുളളവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ടും വിതരണം ചെയ്യും. പഴയ പാസ്‌പോര്‍ട്ട് നമ്പറും, പാസ്‌പോര്‍ട്ട് ഓഫിസിന്റെ വിശദാംശങ്ങളും ഒഴിവാക്കും. നാസികിലെ ഇന്ത്യന്‍ സുരക്ഷാപ്രസിനാണു പുതിയ പാസ്‌പോര്‍ട്ട് രൂപകല്‍പന ചെയ്യാനുളള ചുമതല. നിലവില്‍ പാസ്‌പോര്‍ട്ടുളളവര്‍ക്കു കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

INDIANEWS24.COM NEWDELHI

Leave a Reply