728-pixel-x-90-2-learn
728-pixel-x-90
<< >>

പാവാടയും 2 കണ്‍ട്രീസും ഈയാഴ്ച വീണ്ടും

2 countreesടൊറന്റോ: പൃഥ്വിരാജ് നായകനായ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ‘പാവാട’ കാനഡയില്‍ തുടര്‍ച്ചയായ രണ്ടാം വാരാന്ത്യത്തിലും പ്രദര്‍ശിപ്പിക്കും. രണ്ടിടത്തായി മൂന്ന് പ്രദര്‍ശനങ്ങളാണ് ഉള്ളത്. അതേസമയം ദിലീപ് നായകനായ ‘2 കണ്‍ട്രീസി’ന്‍റെ പ്രത്യേക പ്രദര്‍ശനം മിസിസാഗയില്‍ നടക്കും.

മിസിസാഗ, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലാണ് ‘പാവാട’ പ്രദര്‍ശിപ്പിക്കുന്നത്. മിസിസാഗ സിനി സ്റ്റാര്‍സില്‍ [CINE STARZ , 377 Burnhamthorpe Road, East,
Mississauga, ON L4Z 1C7 ] ഫെബ്രുവരി 5 രാത്രി 9.00നും ഫെബ്രുവരി 7 വൈകിട്ട് 4.15നുമാണ് പ്രദര്‍ശനങ്ങള്‍. റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഫെബ്രുവരി 6 വൈകിട്ട് 4.00ന് ചിത്രം പ്രദര്‍ശിപ്പിക്കും

ആക് ഷന്‍, റൊമാന്റിക് പരിവേഷം വിട്ട് പാമ്പ്‌ ജോയ് മുഴുക്കുടിയനെ തന്മയത്വത്തോടെ അവതരിപ്പിച്ച പൃഥ്വിരാജ് സാധാരണക്കാരായ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഉറപ്പിക്കുകയാണ് ഈ സിനിമയിലൂടെ. പാവാട ബാബു എന്ന കഥാപാത്രമായി അനൂപ്‌ മേനോനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സിനിമോള്‍. ആശാ ശരത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, മണിയന്‍പിള്ള,നെടുമുടി,ഷറഫുദീന്‍, സുധീര്‍ കരമന, രണ്‍ജി പണിക്കര്‍,മുരളി ഗോപി എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ടനിര ചിത്രത്തിലുണ്ട്.

ഇന്ത്യയിലും കാനഡയിലുമായി ചിത്രീകരിച്ച ‘2 കണ്‍ട്രീസ്’ തുടര്‍ച്ചയായ നാലാം വാരാന്ത്യത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മിസിസാഗ സിനി സ്റ്റാര്‍സില്‍ ഫെബ്രുവരി 6 രാത്രി 9നാണ് പ്രദര്‍ശനം. കാനഡയില്‍ ജിടിഎയില്‍ മാത്രം ഇത് ‘2 കണ്‍ട്രീസി’ന്‍റെ 16-ആമത് പ്രദര്‍ശനമാണ്.

വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 6478927650.

Leave a Reply