728-pixel-x-90-2-learn
728-pixel-x-90
<< >>

പാവങ്ങളുടെ മഹാഗായകന്‍ പീറ്റ് സീഗര്‍ യാത്രയായി

ഇതിഹാസ അമേരിക്കന്‍ നാടോടി ഗായകനും ( folk singer) മനുഷ്യാവകാശപ്രവര്‍ത്തകനുമായ പീറ്റ് സീഗര്‍ (94) അന്തരിച്ചു. അമേരിക്കയുടെ മനസ്സാക്ഷി pete seegerഎന്നറിയപ്പെട്ടിരുന്ന സീഗര്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട്‌ ബരാക്ക് ഒബാമ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 2009-ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്ക് തുടക്കംകുറിച്ചത് സീഗറിന്റെ ഗാനമേളയോടെയായിരുന്നു. ഒബാമയുടെ അനുശോചന സന്ദേശം ഇപ്രകാരമായിരുന്നു :

“Once called ‘America’s tuning fork’, Pete Seeger believed deeply in the power of song,” said Mr Obama.

“But more importantly, he believed in the power of community.

“To stand up for what’s right, speak out against what’s wrong, and move this country closer to the America he knew we could be.”

പീറ്റ് സീഗര്‍  1940-കളിലാണ് ഫോക്ക് സംഗീതരംഗത്ത് തിരമാലകള്‍ തീര്‍ത്തത്. ലേബര്‍ പ്രസ്ഥാനത്തിനുവേണ്ടിയും വിയറ്റ്‌നാം യുദ്ധവിരുദ്ധര്‍ക്കുവേണ്ടിയും സീഗര്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചു. We Shall Overcome എന്ന വിശ്രുത ഗാനം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രിയഗാനമായി ലോകമെങ്ങും ഇന്നും കൊണ്ടാടപ്പെടുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം അദ്ദേഹത്തിനു കുറച്ചു കാലം ജയില്‍വാസവും സമ്മാനിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പാകെ മൊഴി നല്‍കാന്‍  വിസമ്മതിച്ചതിനാണ് സീഗറിനു ജയിലില്‍ കിടക്കേണ്ടിവന്നത്

Turn! Turn! Turn! ,  If I Had A Hammer , Where Have All the Flowers Gone ? തുടങ്ങിയ അനശ്വര ഗാനങ്ങളാണ് സീഗറിനെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്‌.

SANU INDIANEWS24US

.

Leave a Reply