jio 800x100
jio 800x100
728-pixel-x-90
<< >>

പാലാരിവട്ടം പാലം മാർച്ച് അവസാനത്തോടെ തുറക്കും,ഇച്ഛാശക്തിയുടെ പ്രതീകമായി പുനർ നിർമ്മിത പാലം

കൊച്ചി :സമാനതകളില്ലാത്ത അഴിമതിയുടെ പ്രതീകമായി നാളിതു വരെ നിലകൊണ്ട പാലാരിവട്ടം പാലം പുനഃനിർനിർമ്മാണത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു.മുൻ യുഡിഎഫ്‌ സർക്കാർ 39 കോടി ചെലവഴിച്ച്‌ നിർമിച്ച പാലം രണ്ടരവർഷത്തിനുള്ളിൽ തകർന്ന്‌ സഞ്ചാരയോഗ്യമല്ലാതായി. അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മൂന്നുകോടിയോളം രൂപ വേറെയും ചെലവാക്കി. പാലം നിർമാണ അഴിമതിക്ക്‌ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎ അഞ്ചാംപ്രതിയായി വിജിലൻസ്‌ കേസുണ്ട്‌.

കേരള സർക്കാർ പാലാരിവട്ടം പാലം പുനർനിർമാണം പ്രഖ്യാപിച്ചതിലും രണ്ടുമാസംമുമ്പേ പൂർത്തിയാക്കാനൊരുങ്ങി ദൃഢഗതിയിൽ നീങ്ങുകയാണ്  ഊരാളുങ്കൽ ലേബർ സൊസൈറ്റി.പുനർനിർമാണജോലികൾ റെക്കോഡ്‌‌ വേഗത്തിലാണ്‌ മുന്നേറിയത്‌. പുതിയ 102 ബീമുകൾ മാറ്റി പുതിയത്‌ സ്ഥാപിക്കേണ്ടിയിരുന്നു. 78 എണ്ണം പൂർത്തിയായി. ബാക്കി ‌ 24 എണ്ണംമാത്രം. കേടുവന്ന 17 സ്‌പാനുകളിൽ എട്ടെണ്ണം സ്ഥാപിച്ചു. ഒരെണ്ണംകൂടി ഈമാസം പൂർത്തിയാകും. ശേഷിക്കുന്ന ബീമുകളും സ്ലാബുകളും കളമശേരിയിലെ യാർഡിൽ വാർത്തുകഴിഞ്ഞു. പാലത്തിന്റെ തൂണുകളും പിയർ ക്യാപ്പും കോൺക്രീറ്റ്‌ ജാക്കറ്റിങ്ങിലൂടെ ബലപ്പെടുത്തി. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ ഡിഎംആർസിയാണ്‌ പുനർനിർമാണം നടത്തുന്നത്‌.സെപ്‌തംബർ അവസാനം പൊളിച്ചുപണിയാൻ ആരംഭിച്ച പാലം, മെയ് ‌മാസത്തോടെ നിർമാണം പൂർത്തിയാക്കാനാണ്‌ ഉദ്ദേശിച്ചത്‌. നാലുമാസത്തിനുള്ളിൽ 70 ശതമാനം പണി പൂർത്തിയായി. മാർച്ച്‌ അവസാനത്തോടെ ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കി തുറക്കാനാകും.ഇച്ഛാശക്തിയുടെ പ്രതീകമായി പാലാരിവട്ടം പാലം നിലനിൽക്കും എന്ന് പ്രത്യാശിക്കാം .

INDIANEWS24  KOCHI DESK 


Read more: https://www.deshabhimani.com/news/kerala/palarivattom-flyover-updates-uralunkal-society/921934

Leave a Reply