jio 800x100
jio 800x100
728-pixel-x-90
<< >>

പാലാരിവട്ടം പാലം ഉടൻ പൊളിക്കും,സുപ്രീം കോടതി അനുമതിയായി,പുതിയ പാലം 9 മാസത്തിനുള്ളിൽ

ന്യൂഡൽഹി:കേരള സംസ്ഥാന സർക്കാരിന് പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സുപ്രീംകോടതി അനുമതി നൽകി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി.വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നായിരുന്നു കിറ്റ്‌കോയും നിർമാണകമ്പനിയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് പൊതുതാൽപര്യാർത്ഥമുള്ള വിഷയമാണെന്നും ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് പാലം പൊളിച്ചുപണിയണമെന്നും സംസ്ഥാന സർക്കാർ വാദിച്ചു.വിദഗ്ധ സമിതി റിപ്പോർട്ടും പൊതുതാൽപര്യമെന്ന നിലപാടും അംഗീകരിച്ചാണ് സുപ്രീംകോടതി വിധി.പാലം പൊളിച്ചു പണിയുന്നതിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് സംസ്ഥാന സർക്കാർ നിയമവിജയം കൈവരിച്ചത്. ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

പാലം ഉടൻ പൊളിക്കും എന്ന് പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ അറിയിച്ചു.ഒൻപത് മാസത്തിനുള്ളിൽ പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കും എന്ന് മന്ത്രി പറഞ്ഞു.ഇ ശ്രീധരന്റെ നേതൃത്വത്തിലായിരിക്കും പുതിയ പാലം നിർമ്മിക്കുവാൻ കൂടുതൽ സാധ്യതയുള്ളത്.ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് നേരത്തെ പാലത്തിന്റെ ബലക്ഷയം കണ്ടെത്തിയതും പാലം പൊളിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചതും.ഏതായാലും കൊച്ചിയിലെ ഈ ഗതാഗതകുരുക്കഴിയാൻ ഏറെ കാത്തിരിക്കേണ്ടി വരില്ല.സാധ്യമായ വേഗത്തിൽ പാലം പണി പൂർത്തിയാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തതിൽ അറിയിച്ചു.

INDIANEWS24 NEWDELHI DESK 


Read more: https://www.deshabhimani.com/news/national/news-national-22-09-2020/896762

Leave a Reply