728-pixel-x-90-2-learn
728-pixel-x-90
<< >>

പാലസ്തീനിലെ ഇസ്രായേല്‍ ആക്രമണം :സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി•പലസ്തീനില്‍ ഇസ്രായേല്‍  നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.ഗാസയില്‍ നടക്കുന്ന മനുഷ്യ കുരുതിയെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്ന കാരണം ചൂണ്ടി കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്.ഇക്കാര്യമറിയിച്ച് രാജ്യസഭാ ചെയര്‍മാനു വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്  കത്തു നല്‍കി.

ഫലസ്തീന്‍ വിഷയം അജണ്ടയില്‍ ഉള്‍പെടുത്തിയിരുന്നു.അത് കൊണ്ട് ഇതില്‍ നിന്നും പിന്‍വാങ്ങാന്‍ സര്‍ക്കാരിനോ സ്പീക്കര്‍ക്കോ അധികാരമില്ല എന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചു.ഇതേ തുടര്‍ന്ന്‍ സഭാ നടപടികള്‍ തടസ്സപ്പെട്ടു.ഉച്ചയ്ക്ക് രണ്ടു മണിക്കു സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. സഭയുടെ പൊതുവായ അഭിപ്രായം ആരാഞ്ഞ ശേഷമേ ചര്‍ച്ചയില്‍ നിന്നു പിന്തിരിയാന്‍ പാടുള്ളു എന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.ഗാസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ അപലപിക്കണമെന്ന് പ്രതിപക്ഷം ഇന്നലെ സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply