jio 800x100
jio 800x100
728-pixel-x-90
<< >>

അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലാളി സഹായം തേടുന്നു

കുവൈത്ത് സിറ്റി: എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയും കുവൈറ്റിലെ ജനറല്‍ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനുമായ തമ്പി മാധവന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം രണ്ടിന് ജോലി കഴിഞ്ഞു മുപ്പതാം നമ്പര്‍ റോഡിന് കുറുകെയുള്ള ഫുട് ഓവര്‍ബ്രിഡ്ജ് വഴി താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന തമ്പി മാധവനെ ഒരുകൂട്ടം  അജ്ഞാതരായ കുട്ടികള്‍ ആക്രമിക്കുകയും മുകളില്‍ നിന്നും താഴേക്കു തള്ളിയിടുകയും ചെയ്യുകയായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് നിരന്തരം വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്ന ഹൈവേയുടെ പ്രധാന ഭാഗത്ത്‌ വീഴാതിരുന്നത്. എമര്‍ജന്‍സി ട്രാക്കില്‍ വീണ് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു കഴിഞ്ഞ കുറെ ദിവസങ്ങള്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിരുന്ന ഇദ്ദേഹം തീര്‍ത്തും കിടപ്പിലാണ്.  തുടര്‍ ചികിത്സക്ക് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് യാത്രയാക്കാനുള്ള ഏര്‍പ്പാടുകള്‍ നടന്നു വരുന്നുണ്ട്. കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌, മലബാര്‍ ഗോള്‍ഡ്‌, തണല്‍ എന്നിവരും ഇദ്ദേഹത്തെ സഹായിക്കാന് മുന്നോട്ടു വന്നിട്ടുണ്ട്.

ഭാരിച്ച ചെലവ് വരുന്ന ഇദ്ദേഹത്തിന്‍റെ ചികിത്സക്ക് സന്മനസ്സുകളുടെ സഹായം ആവശ്യമായി വന്നിരിക്കുന്നു. ഈ ഉദ്ദ്യമമുമായി സഹായിക്കാന്‍ തയ്യാറുള്ളവര്‍ തമ്പി മാധവന്‍റെ ഭാര്യയുടെ പേരിലുള്ള താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്കോ കലയുടെ പ്രവര്‍ത്തകര്‍ വഴിയോ സഹായങ്ങള്‍ നല്‍കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പരുകള്‍ 97454381, 66970491

ഭദ്ര തമ്പി, അക്കൗണ്ട്‌ നമ്പര്‍ 31130100002479, ബാങ്ക് ഓഫ് ബറോഡ, നോര്‍ത്ത് പറവൂര്‍ ബ്രാഞ്ച്, എറണാകുളം

Leave a Reply