728-pixel-x-90-2-learn
728-pixel-x-90
<< >>

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി ഇവര്‍ പടനയിക്കും.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി. കരുണാകരനൊഴിച്ച് ബാക്കിയെല്ലാ സിറ്റിംഗ് എംപിമാരും അടുത്ത പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയുന്നു.വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.കോഴിക്കോട് എ.പ്രദീപ് കുമാര്‍ എംഎല്‍എയും വടകരയില്‍ പി ജയരാജനോ വി ശിവദാസോ മത്സരിക്കും. കോഴിക്കോട്ടും വടകരയിലും മുഹമ്മദ് റിയാസിന്റെ പേരും ലിസ്റ്റില്‍ കാണുന്നു.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്റുമായ സിന്ധുമോള്‍ ജേക്കബാണ് കോട്ടയത്തെ സാധ്യതാ പട്ടികയില്‍ മുന്‍പില്‍. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനും രാജു എബ്രഹാമിനുമാണ് മുന്‍ഗണന.ആറ്റിങ്ങലില്‍ എ സമ്പത്തും,ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്(സ്വതന്ത്രന്‍) ആലപ്പുഴയില്‍ എ എം ആരിഫ്, കൊല്ലത്ത് കെ.എന്‍.ബാലഗോപാല്‍, ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ മത്സരിക്കുമെന്ന് ഇപ്പോഴത്തെ നിലപാട്‌ .മലപ്പുറം വി പി സാനു,ആലത്തൂര്‍ പി കെ ബിജു,പാലക്കാട് എം ബി രാജേഷ്, കണ്ണൂര്‍ പി.കെ ശ്രീമതി,കാസര്‍കോട് കരുണാകരന്‍ മാറി കെ.പി സതീഷ് ചന്ദ്രന് പാര്‍ട്ടി സീറ്റ് നല്‍കും.സതീഷ്ചന്ദ്രന്‍ കാസര്‍കോട് ജനങ്ങള്‍ക്കിടയില്‍ ഏറെ സുസമ്മതനാണ്. രണ്ട് പ്രാവശ്യം നിയമസഭയിലേക്ക് മത്സരിച്ച് ജിയിച്ചിട്ടുണ്ട്.എറണാകുളത്ത് പി.രാജീവിനെ നിര്‍ത്തിയാല്‍ വിജയ സാദ്ധ്യത കൂടുതലാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ് രാജീവ് ഇപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ട് ഘടകക്ഷികളുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ ജെ.ഡി.എസ് മത്സരിച്ച കോട്ടയം സീറ്റ് കൂടി ഏറ്റെടുത്ത് ഇരുപതില്‍ പതിനാറ് സീറ്റിലും പാര്‍ട്ടി മത്സരിക്കണം എന്നതാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന അഭിപ്രായം. പാലക്കാട് സീറ്റ് കൂടി ഏറ്റെടുത്ത് 16 സീറ്റില്‍ മത്സരിക്കാനാണ് മുഖ്യഎതിരാളിയായ കോണ്‍ഗ്രസിന്റേയും ശ്രമം.

Leave a Reply