728-pixel-x-90-2-learn
728-pixel-x-90
<< >>

പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍:നരേന്ദ്ര മോഡി പൊട്ടിക്കരഞ്ഞു

ദില്ലി:എന്‍.ഡി.എ നേതാവായി തിരഞ്ഞടുക്കപ്പെട്ട ശേഷം നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗത്തിനിടക്ക് പൊട്ടിക്കരഞ്ഞു.മോഡിയുടെ കരുണയിലാണ് ബി.ജെ.പി വിജയിച്ചത് എന്ന് ഇനി പറയരുത് എന്ന് പറഞ്ഞ ശേഷമാണ് മോഡി പൊട്ടിക്കരഞ്ഞത്.മോദിയുടെ കരുണയിലാണ് പാര്‍ട്ടി ജയം നേടിയതെന്ന് നേരത്തെ അദ്വാനി പറഞ്ഞിരുന്നു. പര്‍ല്മെന്റില്‍ എന്‍.ഡി.എയുടെ  നേതാവായി തിരഞ്ഞെടുക്കപ്പട്ട ശേഷം നടത്തിയ പ്രസംഗത്തിനിടക്ക് മോഡി വിതുമ്പി കരയുന്നത് കണ്ടു വികാരാധീനരായി ബി.ജെ.പി എം.പി മാരും കൂടെ കരഞ്ഞു.നിമിഷങ്ങള്‍ക്കകം  മോദി സമചിത്തത വീണ്ടെടുത്തത്തെങ്കിലും മോദിയുടെ കരച്ചില്‍ കണ്ട് രവിശങ്കര്‍ പ്രസാദ് അടക്കമുള്ള പാര്‍ട്ടി നേതാക്കളുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.

Narendra_modi_bows_down_before_parliament_May_20_AP_650അദ്വാനിക്കും രാജ്നാഥിനും പ്രത്യേകമായും നന്ദ പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്.
ഈ സന്ദര്‍ഭത്തില്‍ അടല്‍ ബിഹാരി വാജ്പേയി കൂടി ഉണ്ടാവണമെന്നായിരുന്നു തന്റെ ആഗ്രമെന്ന് പറഞ്ഞ മോദി പറഞ്ഞു.അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി എല്ലാ ആശംസകളും നേര്‍ന്നു. പദവികളല്ല ഉത്തരവാദിത്തമാണ് വലുതെന്ന് പറഞ്ഞ മോദി ഒരു പാവപ്പെട്ടവന്റെ മകനായി ജനിച്ച താന്‍ മുഖ്യമന്ത്രിയായ ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണുന്നതെന്ന് പറഞ്ഞു. താന്‍ കഠിനാധ്വാനിയാണെന്നും ഒരു നിമിഷം പോലും പാഴാക്കില്ളെന്നും മോദി പറഞ്ഞു.പാവപ്പെട്ടവരുടെ പ്രതീക്ഷകളാണ് തങ്ങളെ വിജയിപ്പിച്ചത്. അതിനാല്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ദരിദ്ര ജനവിഭാഗത്തില്‍ ജനിച്ച വളര്‍ന്ന താന്‍ ഇന്നിവിടെ എത്തി നില്‍ക്കുന്നത് ജനാധിപത്യത്തിന്‍െറ ശക്തിയാണ്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും

പാര്‍ലമെന്റിന്റെ ആദ്യ പടിയില്‍ വന്ദിച്ചാണ് മോദി ഹാളിലേക്ക് കയറിയത്. അനുമോദിക്കാനെത്തിയ അഡ്വാനിയുടെ കാലില്‍ തൊട്ട് വന്ദിച്ച് മോദി അനുഗ്രഹം തേടുകയും ചെയ്തു.


 

One Response to പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍:നരേന്ദ്ര മോഡി പൊട്ടിക്കരഞ്ഞു

  1. Vishnu Gopal Reply

    May 21, 2014 at 11:35 AM

    dont cry we r with u giiii.manasil nanmayullavarkke ,kalankamillathavarkke karayanaku ethrem good positionil vaniit sir inte kannu niranjankil u r grate dhayiryamay bharikku sir honarable indian
    prime minister

Leave a Reply