728-pixel-x-90-2-learn
728-pixel-x-90
<< >>

പാര്‍ലമെന്റിന് സമീപം തീ ആളിപടര്‍ന്നു

ന്യൂഡല്‍ഹി:പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള റെയില്‍ ഭവനില്‍ വന്‍ തീപ്പിടിത്തം.ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാര്‍ലമെന്റ് കോംപ്ലക്‌സിലെ എ സി പവര്‍ പ്ലാന്റില്‍ നിന്ന് തീ ആളിപ്പടര്‍ന്നത്.പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളെത്തി ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

റെയില്‍ ഭവനില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന ജീവനക്കാ തീ ആളുന്നത് കണ്ട ഉടനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.ഞായറാഴ്ച ആയതിനാല്‍ ഇവിടെ ഉദോയ്ഗസ്ഥരാരും ഉണ്ടായിരുന്നില്ല.കൂടാതെ പാര്‍ലമെന്റ് കെട്ടിടത്ിന് കേടുപടാകുളൊന്നും സംഭവിച്ചിട്ടുമില്ല.എ.സി പവര്‍ യൂണിറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് വന്‍തോതില്‍ കറുത്ത പുക അടിഞ്ഞുകൂടി.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply