jio 800x100
jio 800x100
728-pixel-x-90
<< >>

പാര്‍ട്ടിപ്രഖ്യാപനത്തിന് മൂന്ന് ദിവസം മാത്രം; കമലും രജനിയും കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: രാഷ്ട്രീയപ്രഖ്യാപനത്തിന് മുന്നോടിയായി തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍ മറ്റൊരു താരമായ രജനീകാന്തുമായി കൂടിക്കാഴ്ച്ച നടത്തി. രജനീകാന്തിന്റെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

താനും രജനിയും അടുത്ത സുഹൃത്തുക്കളാണ്, ഇത് വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുപത് മിനുറ്റ് നേരം കൂടിക്കാഴ്ച്ച നീണ്ടുനിന്നു. രജനീകാന്ത് നേരത്തെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചതാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഈ മാസം 21നാണ് കമലിന്റെ രാഷ്ട്രീപാര്‍ട്ടി പ്രഖ്യാപിക്കുന്നത്. ഇതിനു മുന്നോടിയായി അദ്ദേഹം കഴിഞ്ഞ ദിവസം ഡി എം കെ നേതാവ് എം കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

INDIANEWS24.COM Chennai

Leave a Reply