jio 800x100
jio 800x100
728-pixel-x-90
<< >>

ടൊറന്റോ പാര്‍ക്കിംഗ്: ഗ്രെയ്സ് പീരിയഡ് 10 മിനിറ്റ് ആക്കിയേക്കും

ടൊറന്റോ: നഗരത്തിലെ പേ ആന്‍ഡ്‌ പാര്‍ക്ക്‌ സ്ഥലങ്ങളില്‍ നിശ്ചിതസമയം കഴിഞ്ഞുള്ള ഗ്രെയ്സ് പീരിയഡ് 10 മിനിറ്റായി വര്‍ധിപ്പിച്ചേക്കും. ഇത് സംബന്ധിച്ച നിയമഭേദഗതി അവതരിപ്പിക്കാന്‍ ഗവണ്മെന്റ് മാനേജ്മെന്‍റ് കമ്മിറ്റി അനുമതി നല്‍കി. ഏപ്രിലില്‍ സിറ്റി കൌണ്‍സില്‍ അംഗീകരിച്ചാല്‍ ഭേദഗതി പ്രാബല്യത്തില്‍ വരും.

ഗ്രെയ്സ് പീരിയഡ് 10 മിനിറ്റാക്കാന്‍ മുമ്പ് കൌണ്‍സില്‍ തീരുമാനിച്ചിരുന്നെങ്കിലും പൂര്‍ണമായും നടപ്പായില്ല. പോലീസിന്‍റെ നയപ്രകാരം 5 മിനിറ്റ് മാത്രമേ ഗ്രെയ്സ് പീരിയഡ് ഉള്ളൂ എന്നതാണ് കാരണം. ഇതിനാല്‍ പാര്‍ക്കിംഗ് സമയം കഴിഞ്ഞ് അഞ്ച് മിനിറ്റില്‍ കൂടുതല്‍ കിടക്കുന്ന വാഹനങ്ങള്‍ക്ക് പോലീസ് ടിക്കറ്റ് നല്‍കിയിരുന്നു. പിന്നീട് കൌണ്‍സില്‍ ഓഫീസില്‍ എത്തിയേ ഇവ റദ്ദാക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കഴിയുന്ന വിധത്തിലാകും പുതിയ ഭേദഗതി.

Leave a Reply