jio 800x100
jio 800x100
728-pixel-x-90
<< >>

പാരിസ് ആക്രമണം:ആശങ്ക വിട്ടൊഴിയുന്നില്ല

പാരിസ്:ലോക മനസാക്ഷിയെ ഞെട്ടിച്ച് പാരിസില്‍ നടന്ന ഭീകരതാണ്ഡവം നിയന്ത്രണത്തിലായെന്ന് ഇനിയും ഉറപ്പിക്കാനാകില്ല.പ്രമുഖ വാര്‍ത്താ ഏജന്‍സികളും ബി ബി സി അടക്കമുള്ള മാധ്യമങ്ങളും നല്‍കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.തദ്ദേശ സമയം വെള്ളിയാഴ്ച്ച രാത്രിയുണ്ടായ ആക്രമണത്തില്‍ 120ലേറെ സാധാരണക്കാരാണ് വധിക്കപ്പെട്ടത്.

ഫ്രെഞ്ച് പോലീസ് ഇതേവരെ നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് ഭീകരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.അക്രമികളെയെല്ലാം കണ്ടെത്തിയതായോ വധിച്ചതായോ പോലീസ് പറയുന്നില്ല.ഇനിയും നഗരത്തില്‍ ഒളിഞ്ഞിരുന്നിരിക്കാം എന്ന ആശങ്കയിലാണ് അവര്‍.പാരിസില്‍ 1500 സൈനികരെയാണ് ഇതിനോടകം നിയോഗിച്ചിരിക്കുന്നത്.

INDIANEWS24.COM International Desk

Leave a Reply