728-pixel-x-90-2-learn
728-pixel-x-90
<< >>

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് പൊന്നും വെങ്കലവും

റിയോ ഡി ജനീറോ:ഒളിംപിക്‌സിന് പിന്നാലെ നടക്കുന്ന പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.പുരുഷന്‍മാരുടെ ലോങ്ജംപില്‍ സ്വര്‍ണ്ണവും വെങ്കലവും ഇന്ത്യ നേടി.മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്.വരുണ്‍ സിംഗ് വെങ്കലവും.

റിയോ ഡി ജനീറോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ലോങ്ജംപില്‍ ഒന്നാമതെത്തിയ മാരിയപ്പന്‍ 1.89 മീറ്റര്‍ പിന്നിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തെത്തിയ മറ്റൊരു ഇന്ത്യന്‍ താരം വരുണ്‍ സിംഗ് 1.86 മീറ്റര്‍ മറികടന്നു.പാരാലിംപിക്‌സില്‍ ഇതിന് മുമ്പ് 2004ലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.ജാവലിന്‍ ത്രോയിലൂടെ ദേവേന്ദ്ര ജാജറിയാണ് അന്ന് ഇന്ത്യയ്ക്കായി പൊന്‍നേട്ടം കൊയ്തത്.

ഒളിംപിക്‌സിന് പിന്നാലെ അതേ നഗരത്തില്‍ ശാരീരിക വൈകല്യം സംഭവിച്ചവര്‍ക്കായി നടത്തുന്ന ലോക കായികമേളയാണ് പാരാലിംപിക്‌സ്.തമിഴ്‌നാട് സ്വദേശിയായ മാരിയപ്പന്‍ തങ്കവേലുവിന്‌ കുട്ടിക്കാലത്ത് നേരിട്ട അപകടത്തിലാണ് അംഗഭംഗം സംഭവിച്ചത്.

INDIANEWS24.COM Sports Desk

Leave a Reply