jio 800x100
jio 800x100
728-pixel-x-90
<< >>

പാരഡിയുടെ സുല്‍ത്താന് രാഷ്ട്രീയപാര്‍ട്ടികളുടെ ‘മറുപടി’

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം താളമേളങ്ങളോടെ തെരുവുകള്‍ കീഴടക്കുമ്പോള്‍ പാരടിഗാനങ്ങള്‍ അകമ്പടിയാക്കുന്ന പതിവ് പുതയിതല്ല.ഇത്തവണത്തെ പ്രചാരണങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളെല്ലാം മത്സരിക്കുന്നത് പാരഡി ഗാനങ്ങളുടെ ചക്രവര്‍ത്തി നാദിര്‍ഷായുടെ സിനിമാപ്പാട്ടാണെന്നത് ഏറെ കൗതുകമുണര്‍ത്തുകയാണ്.

കൊടി തോരണങ്ങള്‍ക്കും പോസ്റ്ററിനുമൊപ്പം ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ച് പായുന്ന പ്രചാരണവാഹനങ്ങളില്‍ നിന്നുയരുന്ന അനൗണ്‍സ്‌മെന്റിന് കൊഴുപ്പേകാന്‍ എല്ലാ പാര്‍ട്ടികളും മത്സരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ‘പ്രേമമെന്നാല്‍ എന്താണ് പെണ്ണേ….’ എന്ന പാട്ടിന്റെ പാരഡി ഒരുക്കിക്കൊണ്ടാണ്.കാല്‍ നൂറ്റാണ്ടായി മിക്ക ഹിറ്റ് ഗാനങ്ങള്‍ക്കും പാരഡിയൊരുക്കിയ നാദിര്‍ഷായുടെ ആദ്യ ചിത്രത്തില്‍ അദ്ദേഹം തന്നെ എഴുതി സംഗീതം നിര്‍വ്വഹിച്ച ഗാനമാണ് ഇത്.ചിത്രത്തിലെ താരങ്ങളായ പൃഥ്വിരാജ്,ജയസൂര്യ,ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം നാദിര്‍ഷായും ഈ ഗാനം ആലപിച്ചിട്ടുണ്ട്.

INDIANEWS24.COM Entertainment Desk

Leave a Reply