728-pixel-x-90-2-learn
728-pixel-x-90
<< >>

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ ആവില്ല: കോടതി

തൃശൂര്‍: പാമോലിന്‍ കേസില്‍ കേരളാ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനികുമാര്‍ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഈ സുപ്രധാനവിധി.

കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ച അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ക്ക് ഇതിനുള്ള ചുമതല ഇല്ലെന്നും കോടതി പറഞ്ഞു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തില്‍ പുകഞ്ഞുകത്തുന്ന പാമോലിന്‍ കേസ് ഉടനൊന്നും അവസാനിക്കില്ലെന്നാണ് കോടതിവിധി നല്‍കുന്ന സൂചന. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

1991ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കെ സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി 15000 മെട്രിക് ടണ്‍ പാമോലിന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഇറക്കുമതി ചെയ്തതാണ് കേസിന് ആധാരം. ഇടപാടില്‍ സര്‍ക്കാരിന് 2.32 കോടി രൂപ നഷ്ടമുണ്ടായി എന്നാണ് കേസ്. 2004ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് തുടരാന്‍ തീരുമാനിച്ചു.

Leave a Reply