728-pixel-x-90-2-learn
728-pixel-x-90
<< >>

പാമോലിന്‍ ഇറക്കുമതി ചെയ്യുന്നത് തെറ്റാണെന്ന് അറിയിച്ചിരുന്നു: ജിജി തോംസണ്‍

തിരുവനന്തപുരം:കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള പാമോലിന്‍ കേസില്‍ കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രംഗത്ത്.കെ കരുണാകരന്റെ നേതൃത്വത്തിലുള്ള അവസാന സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ കൂടാതെ മലേഷ്യയില്‍ നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തോട് താന്‍ വിയോജിപ്പറിയിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.തുടര്‍ന്നും മന്ത്രിസഭ ഇതിനു വിരുദ്ധമായ നിലപാടുമായി മുന്നോട്ടുപോയപ്പോള്‍ നിര്‍ദേശം അനുസരിക്കേണ്ട ബാധ്യതയാണ് തനിക്കുണ്ടായതെന്നും ജിജി തോംസണ്‍ പറഞ്ഞു.

പാമൊലിന്‍ ഇറക്കുമതി ചെയ്തത് സര്‍ക്കാര്‍ ഖജനാവിനെ നഷ്ടം വരുത്തിയിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ജിജി തോംസണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്.പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നു.താന്‍ ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ മന്ത്രിസഭ തീരുമാനത്തിനെതിരെ തനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല.അത് നടപ്പാക്കുക മാത്രമേ തനിക്ക് സാധിക്കൂ.ഈ കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി 25 വര്‍ഷമായി തന്നെ പ്രതിയാക്കി കേസ് നടത്തുകയാണെന്നും ജിജി തോംസണ്‍ പറഞ്ഞു.

കേരളം ഇനി എങ്ങോട്ട് എന്ന തിരുവനന്തപുരം പ്രസ് ക്ലബിന്റെ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാമൊലിന്‍ ഇറക്കുമതി ചെയ്ത കാലത്ത് സപ്ലൈകോ എംഡിയായിരുന്നു ജിജി തോംസണ്‍.

ടെന്‍ഡര്‍ വിളിക്കാതെ 15000 ടണ്‍ പാമൊലിന്‍ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ശരിയാകില്ലെന്നാണ് വിയോജനക്കുറിപ്പ് നല്‍കിയിരുന്നത്.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനെ സാധിക്കുകയുള്ളൂ.തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്.തീരുമാനങ്ങള്‍ നടപ്പാക്കേണ്ടച്ചുമതലയും ഐഎഎസ് ഉദ്യോഗസ്ഥനാണ്.കേസുകള്‍ വരുമൊയെന്നു ഭയന്ന് ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലി ചെയ്യാതിരിക്കുകയും രാജിവയ്ക്കുകയും ചെയ്യുന്നുണ്ട്്.അഭിപ്രായ വ്യത്യാസമുണ്ടെന്നു പറഞ്ഞ് രാജിവച്ചു പോകുന്നത് രക്ഷപെടലാണ്.ഓരോ സ്ഥലത്തിനും ആവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്.അത്തരത്തിലാണ് താന്‍ ഇപ്പോള്‍ ഓപ്പറേഷന്‍ അനന്തയുടെ ഗെയിലിന്റെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതികളുമായി മുന്നോട്ടു പോകുന്നത്.

INDIANEWS24.COM T V P M

Leave a Reply