jio 800x100
jio 800x100
728-pixel-x-90
<< >>

പാമോയില്‍ കേസ് പിന്‍വലിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന്‌ ഹൈക്കോടതി

കൊച്ചി: രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള പാമോയില്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി.എന്തടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കുന്നതെന്നു സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു.കേസ് അവസാനിപ്പിക്കേണ്ടെന്ന വിജിലന്‍സ് കോടതിവിധി ശരിവെക്കുകയും ചെയ്തു.

പൊതുതാല്‍പര്യം നിര്‍ത്തി കേസ് പിന്‍വലിക്കന്നുവെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എന്താണ് ഈ കേസ് അവസാനിപ്പിക്കാനുള്ള പൊതുതാല്‍പര്യമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.കേസ് അനസാനിപ്പിക്കുന്നത് കുറ്റക്കാര്‍ രക്ഷപ്പെടാനേ ഇടയാക്കുകയുള്ളൂ. പാമോയില്‍ ഇറക്കുമതിയിലെ അഴിമതിയെ കുറിച്ച് പൊതുസമൂഹത്തിന് ഇപ്പോഴും സംശയങ്ങളുണ്ട്.അഴിമതി നടന്നതായി വിജിലന്‍സും ചൂണ്ടിക്കാട്ടിയതാണ്.പിന്നെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നത്.കേസിലെ പ്രതികള്‍ വിചാരണ നേരിടുകയും യഥാര്‍ത്ഥ വസ്തുത പുറത്തു വരികയും വേണം.കേസിലെ സാക്ഷിപ്പട്ടികയിലോ പ്രതിപ്പട്ടികയിലോ ഉള്ളവര്‍ മരിച്ചുപോയെന്ന് കരുതി കേസ് അവസാനിപ്പിക്കാനാവില്ല.പ്രതിസ്ഥാനത്ത് അല്ലാത്തവര്‍ വിചാരണ നേരിടുക തന്നെ വേണമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു.

കേസില്‍ കക്ഷിചേരാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍ എം എല്‍ എയ്ക്കും അവകാശമില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം കോടതി തള്ളി.ഇവര്‍ പൊതുപ്രവര്‍ത്തകരാണെന്നും ജനതാല്‍പര്യമുള്ള കേസില്‍ കക്ഷി ചേരുന്നതില്‍ തെറ്റില്ലെന്നും നിരീക്ഷിച്ചു.

കേസിലെ പ്രതിയായ ജിജി തോംസണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

INDIANEWS24 KOCHI

Leave a Reply