jio 800x100
jio 800x100
728-pixel-x-90
<< >>

പാപ്പുക്കുട്ടി ഭാഗവതർ (107) അന്തരിച്ചു

പാപ്പുക്കുട്ടി ഭാഗവതർ(107) അന്തരിച്ചു.സംഗീതനാടക അക്കാദമി അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഭാഗവതരെ തേടിയെത്തി. 2015ലെ സ്വരലയ–-ഈണം സുവർണ പ്രതിഭാ പുരസ്‌കാരവും ലഭിച്ചു.ഏഴാംവയസ്സിൽ വേദമണി എന്ന സംഗീത നാടകത്തിൽ ബാലനടനായി അഭിനയിച്ച്‌ കലാസ്വാദകർക്കു മുന്നിലെത്തിയ അദ്ദേഹം നൂറാംവയസ്സിൽ വേദിയിൽ കച്ചേരി അവതരിപ്പിച്ച്‌ ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലും ഇടംനേടി.

untitled-1-874779upമേരിക്കുണ്ടൊരു കുഞ്ഞാട്‌ എന്ന ചിത്രത്തിലെ ‘എന്റടുക്കെ വന്നടുക്കും പെൺപിറന്നോളെ’ എന്ന ഗാനം പാപ്പുക്കുട്ടി ഭാഗവതർ ആലപിച്ചത്‌ 97–-ാംവയസ്സിൽ‌.

പ്രസന്ന എന്ന ചിത്രത്തിലൂടെയാണ്‌ സിനിമയിൽ അരങ്ങേറിയത്‌. ഇതിൽ ‘വിധിയുടെ ലീല’ എന്ന അശരീരിഗാനവും ആലപിച്ചു. കറുത്ത കൈ എന്ന ചിത്രത്തിൽ ‘കള്ളനെ വഴിയിൽ മുട്ടി’ എന്ന ഗാനം യേശുദാസിനൊപ്പം പാടി. ആശാചക്രം, ദീപം തുടങ്ങിയ ചിത്രങ്ങളിലും പാടി. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, ഒരാൾകൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യർ, അഞ്ചു സുന്ദരികൾ, വിരുതൻ ശങ്കു, പഠിച്ച കള്ളൻ, ശ്യാമളച്ചേച്ചി, ആദ്യകിരണങ്ങൾ, കാട്ടുകുരങ്ങ്, വൈസ്ചാൻസലർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത പിന്നണി ഗായികയും വിശ്രുത ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ്ജിന്‍റെ ഭാര്യയുമായ സല്‍മാ ജോര്‍ജ്ജ് മകളാണ്.

Illustration : Artist Ibrahim Badusha

INDIANEWS24 MUSIC DESK

Leave a Reply