728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാക്കില്‍ പാതിരാ കുര്‍ബാനക്കിടെ സ്ഫോടനം :37 മരണം

ബാഗ്ദാദ്: ഇറാക്കില്‍ ക്രിസ്മസ് രക്തപങ്കിലമായി.രണ്ടിടങ്ങളിലുണ്ടായസ്‌ഫോടനങ്ങളിലായി 37 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിനടുത്ത് തെക്കന്‍ ഡോറ മേഖലയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലെ പാതിരാ കുര്‍ബാ പ്രാര്‍ഥനയ്ക്കിടെ കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 26 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു തൊട്ടുപിന്നാലെ അതോറിയന്‍ എന്ന ക്രിസ്ത്യന്‍ മേഖലയിലെ ഒരു വാണിജ്യകേന്ദ്രത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അമേരിക്കക്കെതിരായ രോഷം പാവപ്പെട്ട ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞത് ലോകവ്യാപക പ്രതിഷേധത്തിനിടയാക്കി.അമേരിക്കന്‍ അധിനിവേശങ്ങള്‍ക്കെതിരെയും പ്രതിഷേധം അലയടിക്കുകയാണ്. എതായാളും രണ്ടു ആക്രമണങ്ങളുടെയും പിതൃത്വം ഇതുവരെയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.ഈ രണ്ടു ആക്രമണങ്ങളോടെ ഇറാഖില്‍ ഈ മാസം കൊല്ലപ്പെടുന്നവരുടെ എണ്ണം 426 ആയി. ഈ വര്‍ഷം ഇതിനകം എണ്ണായിരം പേര്‍ വിവിധ ആക്രമണങ്ങളില്‍ ഇറാഖില്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ നല്‍കുന്ന കണക്കുകള്‍. യഥാര്‍ത്ഥ കണക്ക് ഇതിനുമേറേയാകാനാണ് സാധ്യത.

www.indianews24.com

Leave a Reply