728-pixel-x-90-2-learn
728-pixel-x-90
<< >>

പാട്ടഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം

തിരുവനന്തപുരം:സംസ്ഥാനത്ത് പാട്ടകാലാവധി തീര്‍ന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം.ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചു.സംസ്ഥാനത്തുടനീളം അറുപത്തിയയ്യായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ പാട്ടഭൂമിയുണ്ടെന്നാണ് കണക്ക്.

വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാത്തതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ ഭൂമി കണ്ടെത്തി നല്‍കാനാണ് നിര്‍ദേശം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുവദിച്ച പാട്ടഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കും.ഭൂമി അനുവദിച്ച കരാര്‍ രേഖകളുടെ വിശദാംശങ്ങള്‍ പരിശോധിക്കും..ഓരോ സ്ഥാപനത്തിനും വിട്ട് നല്‍കിയതില്‍ അധിക ഭൂമിയുണ്ടെങ്കില്‍ ഏറ്റെടുക്കും.പാട്ടക്കുടിശിക പിരിക്കും. ഭൂമി വകമാറ്റി ഉപയോഗിച്ചവര്‍ക്കെതിരെ കര്‍ശന നടപടിക്കും വ്യവസ്ഥ വരും.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സി എ ജി)ന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 64,75.15 ഏക്കര്‍ സര്‍ക്കാര്‍ പാട്ട ഭൂമിയുള്ളതായി പറയുന്നു.റിവന്യു സെക്രട്ടറിയെ കൂടാതെ നിയമസെക്രട്ടറിയും ലാന്‍ഡ് റവന്യു കമ്മീഷണറും അടങ്ങുന്ന സമിതിയില്‍ ജില്ലാ കളക്ടര്‍മാരും ഉള്‍പ്പെടും.നടപടിയുടെ ഭാഗമായി ജില്ലാതല അവലോകനയോഗവും റിപ്പോര്‍ട്ടും ഒരുമാസത്തിനകം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

INDIANEWS24.COM T V P M

Leave a Reply