728-pixel-x-90-2-learn
728-pixel-x-90
<< >>

പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

കൊച്ചി:പാചകവാതക വില വര്‍ധിപ്പിച്ചു.സബ്‌സിഡിയുള്ള സിലിഅണ്ടറിന് നാല് രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 24 രൂപയുമാണ് വര്‍ധിച്ചത്.വാണിദ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 440 രൂപയില്‍നിന്ന് 444 രൂപയായി.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 969.50 രൂപയായി.വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1671.80 രൂപയിലെത്തി.പാചക വാതക സിലിണ്ടറുകള്‍ക്ക് പ്രതിമാസം വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് വിലവര്‍ധന.

രൂപയുടെ മൂല്യം കുറഞ്ഞതാണ് ഇപ്പോള്‍ ഉണ്ടായ വിലവര്‍ദ്ധനവിന് കാരണം പറയുന്നത്.എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പനികള്‍,ഓരോ വര്‍ഷവും തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന്‍ കണക്കുകള്‍ വെക്തമാക്കുന്നു.

 

Leave a Reply