728-pixel-x-90-2-learn
728-pixel-x-90
<< >>

പാചകവാതക സിലിണ്ടറിന് മാസംതോറും വിലകൂട്ടി സബ്‌സിഡി നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിനുള്ള സബ്‌സിഡി എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ നല്‍കിവരുന്ന സബ്‌സിഡി വിലയില്‍ മാസംതോറും നാല് രൂപ വീതം കൂട്ടി അടുത്ത മാര്‍ച്ച് മാസമാകുമ്പോഴേക്കും വാണിജ്യവിലയ്ക്ക് സമാനമെത്തിച്ചുകൊണ്ടാവും തീരുമാനം പ്രാബല്യത്തിലാക്കുക.പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

നിലവില്‍ 477.46 രൂപയാണ് സബ്‌സിഡി സിലിണ്ടിന് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇതിന്റെ വില 419.18 രൂപയായിരുന്നു. അടുത്ത മാസം മുതല്‍ വിലകുട്ടി മാര്‍ച്ച് മാസത്തോടെ 564 രൂപയിലെത്തിക്കുകയാണ് ലക്ഷ്യം.86.54 രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‌സിഡി.

രാജ്യത്ത് 18.11 കോടി ജനങ്ങളാണ് പാചകവാതക സബ്‌സിഡി ഉഫയോഗിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യമായി പാചകവാതക കണക്ഷന്‍ ലഭിച്ച ദരിദ്ര കുടുംങ്ങളും ഉണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply