jio 800x100
jio 800x100
728-pixel-x-90
<< >>

പാചകവാതക സബ്‌സിഡി 15 മുതല്‍ ബാങ്ക് അക്കൗണ്ടിലൂടെ

കൊച്ചി:പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി തുക ബാങ്കുകളില്‍ നിക്ഷേപിക്കുന്ന സംവിധാനം ഈ മാസം 15 മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രാബല്യത്തിലാകും.ഇതോടെ വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ ഒന്നിന് ഇനിമുതല്‍ വിപണിവിലയായ 925-940 രൂപ നല്‍കേണ്ടിവരും. സബ്‌സിഡിയുള്ളവര്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി കഴിച്ചുള്ള ബാക്കി തുക നിക്ഷേപിക്കപ്പെടും.നിലവില്‍ 440-450 രൂപയാണ് സബ്‌സിഡി സിലിണ്ടര്‍ ഒന്നിന്റെ വില.ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്കു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി സബ്‌സിഡി നേടാം.

ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച സന്ദേശം എസ്എംഎസ് ആയി ലഭ്യമാക്കിയിട്ടുണ്ട്.നേരത്തെ നടപ്പാക്കിയപ്പോള്‍ ബാങ്ക് വഴി സബ്‌സിഡി തുക ലഭിക്കാന്‍ ആധാര്‍ നമ്പര്‍ വേണമെന്നായിരുന്നു നിയമം. ഇതു വന്‍ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന്, ആധാര്‍ നിര്‍ബന്ധമല്ലെന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് മൊത്തം 54 ജില്ലകളിലാണ് ഈ മാസം 15 മുതല്‍ പദ്ധതി നിലവില്‍ വരുന്നത്. ജനുവരി ഒന്നു മുതല്‍ രാജ്യമൊന്നടങ്കം ഇതു നടപ്പാകും.

INDIANEWS24 KOCHI

Leave a Reply