jio 800x100
jio 800x100
728-pixel-x-90
<< >>

പാചകവാതക സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 !

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് പന്ത്രണ്ട്  ആക്കി lpg strikeഉയര്‍ത്തി.പുതിയ തീരുമാന പ്രകാരം 5000 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നും സബ്‌സീഡിക്കായി ആധാര്‍ കാര്‍ഡ് ബന്ധപ്പെടുത്തുന്ന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ഊര്‍ജ്ജ പെട്രോളിയം വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ആധാര്‍ കാര്‍ഡുകളില്‍ കടന്നു കൂടിയ പിശകുകള്‍ തിരുത്തുന്നതിനുള്ള നടപടികളും മെല്ലെപ്പോകുകയാണ്. ഏറെ കൊട്ടിഘോഷിച്ച ആധാര്‍ പദ്ധതി ഇനിയും എങ്ങുമെത്താത്ത സ്ഥിതിയിലാണ്.

INDIANEWS24 DELHI

 

Leave a Reply