കറാച്ചി• കറാച്ചിയില്‍ വിമാനത്തില്‍ നിന്ന് അഞ്ചു കിലോയോളം തൂക്കം വരുന്ന ഹെറോയിന്‍ പിടിച്ചെടുത്തു.പാകിസ്താന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്റെ വിമാനത്തിന്റെ ടോയ് ലറ്റിനുള്ളില്‍ ഒളി പ്പിച്ച നിലയിലായിരുന്ന ഹെറോയിന്‍. പാക് കസ്റ്റം ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് ഹെറോയിന്‍ കണ്ടെടുത്തത്.
പിഐഎ വിമാനത്തില്‍ നിന്നും ഡ്രഗ്സ് കണ്ടുപിടിക്കുന്നത് ഇതാദ്യമായിട്ടല്ല. മൂന്നു കിലോ ഹെറോയിനുമായി മാര്‍ച്ചില്‍ ആന്റി നാര്ക്കോട്ടിക്്സ് ഉദ്യോഗസ്ഥര്‍ മൂന്നു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
www.indianews24.com/uk